പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റിയുടെ സഹായത്തോടെ നിർമിക്കുന്ന കൊവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുനരാരംഭിച്ചു. 200 പേർക്കാണ് വാക്സിൻ നൽകുന്നത്.
കന്നിക്കരോൾ. [ മിനി കഥ] സുജിത് കുട്ടനാരി. അന്നയുടെ ആദ്യത്തെ കൃസ്തുമസാണ്. ഇരുൾ പുതഞ്ഞ മലഞ്ചരിവിന്റെ അങ്ങേയറ്റത്ത് നിന്ന് കരോൾ സംഘത്തിന്റെ കൊട്ടും പാട്ടും കേൾക്കാം. ഇത്തിരി വെട്ടത്തിൽ ചലിക്കുന്ന കാഴ്ച. അന്നയെയും മടിയിരുത്തി ഉറക്കമിളച്ചിരിക്കുന്ന സലോമി.ഉമ്മറത്ത് ഒരു കോണിൽ ഒരുക്കി വെച്ച പുൽക്കൂട്ടിലെ തിരുപ്പിറവിയുടെ ബൊമ്മക്കൊലു. ബൊമ്മക്കൊലുവിലെ പ്രണയമുറ്റി നിൽക്കുന്ന മറിയയുടെ കണ്ണുകൾ ജോസഫിനെ തേടിപ്പോകുന്നിടത്ത് സലോമിയുടെ നോട്ടം തട്ടി. ദൈവ പൈതൃകത്തിൽ അലിവുറ്റ ജോസഫിന്റെ മുഖത്ത് നിന്ന് അവൾക്ക് കണ്ണെടുക്കാൻ കഴിഞ്ഞില്ല. അവളുടെ കണ്ണിൽ ഇരുട്ടു കയറി. ജോസഫ് വളർന്നു വലുതായി.വലിയ പുരുഷരൂപമായി അവൾക്കു തോന്നി. ആ രൂപം അവളുടെ ഭർത്താവ് രവിയെപ്പോലെ തോന്നിച്ചു. ' രവീ... രവീ..... ' അവൾ ശ്വാസ ശബ്ദത്തിൽ വിതുമ്പി. അവളുടെ മടിയിൽ മയങ്ങിക്കിടന്ന അന്നയെ അവൾ ആ രൂപത്തിനു നേരെ നീട്ടി. 'രവീ, നിന്റെ മോളിതാ. നീ ഇന്ന് നേരത്തെ വരുമെന്ന് പറഞ്ഞതല്ലെ?എന്താ ഇത്ര വൈകുന്നേ.നസ്രേത്തുകാരനല്ലാത്ത നിന്നെ എന്റെ പപ്പയുടെ ആളുകൾ ഉപദ്രവിച്ചൊ? ' സലോമിയുടെ വാക്കുകൾ മുറിഞ്ഞു. നാവെന്തോ തളരുന്ന പോലെ. ഇരുളിൽ നിന്ന് വെളിച്ചത്...
➖➖➖➖➖➖➖➖➖➖➖ Newsonly *പിറവം പള്ളിക്കേസ്* *നാലാം ബെഞ്ചും* *പിൻമാറി* . കൊച്ചി: പിറവം പള്ളി തർക്കക്കേസ് പരിഗണിക്കുന്നതിൽ നിന്ന് നിന്ന് ഹൈക്കോടതിയിലെ നാലാം ബെഞ്ചും പിൻമാറി.ജസ്റ്റിസ് ഹരിലാൽ, ജസ്റ്റിസ് ആനി ജോൺ എന്നിവരാണ് കാരണം വ്യക്തമാക്കാതെ പിൻമാറിയത്. കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കും. ▫▫▫▫▫▫▫▫▫▫▫
ഓറഞ്ച് മിഠായി [മിനികഥ] സുജിത് കുട്ടനാരി. കുഞ്ഞിരാമൻ മാഷുടെ ദേഹം മുഴുവൻ തിന്നുകഴിഞ്ഞ അഗ്നികുണ്ഠം വയറ് നിറഞ്ഞ് മയക്കത്തിലാണ്. അവിടവിടെ ചെറിയ അഗ്നിനാളങ്ങൾ കൺതുറന്ന് നോക്കുന്നുമുണ്ട്. ചുടലയിൽ തീയമരുന്നത് കാത്ത് ബന്ധുക്കളും മിത്രങ്ങളും പറമ്പിന്റെ പല ഭാഗങ്ങളിൽ നിൽക്കുന്നു. കുറച്ചകലെയായി മതിലിൽ ചാരി നിൽക്കുന്ന ചക്രവർത്തിയുടെ മനസ്സിൻ ഓർമ്മകളുടെ നാളം തൊട്ടടുത്തുള്ള പട്ടടയിലെ പോലെ കെട്ടടങ്ങുകയല്ല. ആളിക്കത്തുകയാണ്. കുഞ്ഞിരാമൻ മാഷുടെ ശിഷ്യനായും സഹപ്രവർത്തകനായും കഴിയാൻ കിട്ടിയ ഭാഗ്യം ചക്രവർത്തി മാഷിനുണ്ട്. വാധ്യാർ മാർക്കിടയിൽ അപൂർവ്വത്തില പൂർവ്വമാണ് കുഞ്ഞിരാമൻ മാഷ്. സ്നേഹം കൊണ്ട് ബാല മനസ്സിൽ കയറിപ്പറ്റാൻ ആ മഹാനുഭവനുള്ള കഴിവ് പറയാതെ വയ്യ. കുട്ടിക്കാലത്ത് തനിക്ക് തന്നെയുള്ള അനുഭവത്തിന്റെ തികട്ടലിലാണ് ചക്രവർത്തി മാഷ്. തന്നെ പഠനത്തോടും സ്കൂളിനോടും കുഞ്ഞിരാമൻ മാഷ് വിളക്കിച്ചേർത്തെടുത്ത അനുഭവം. തൈക്കുളത്ത് ചക്രവർത്തിയുടെ വീടിനടുത്തുള്ള പ്രൈമറി സ്കൂളിലെ പ്രധാന അധ്യാപകനാണ് കുഞ്ഞിരാമൻ മാഷ്. ഒന്നാം ക്ലാസിൽ ചേർന്ന ചക്രവർത്തിക്ക് സ്കൂളിൽ പോകാൻ മടിയാണ്.കരച്ചിലും പിഴിച്ചിലും അകമ്പടിയായാണ് സ്കൂൾ പ്രവേ...
Comments
Post a Comment