Posts

Showing posts from August, 2019
🌐  *ചന്ദ്ര ഭ്രമണപഥത്തിൽ* *ചന്ദ്രയാൻ* . ഇന്ത്യയുടെ രണ്ടാം ചന്ദ്രയാൻ ദൗത്യമായ ചന്ദ്രയാൻ - 2ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു.ചന്ദ്ര ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ സ്ഥാപിക്കുന്ന ലൂണാർ ഓർബിറ്റ് ഇൻസേർഷൻ വിജയകരമായി പൂർത്തിയായതായി ഐ.എസ്.ആർ.ഒ. 🌐  *ഇന്ദിരാഗാന്ധിയായി വിദ്യാ ബാലൻ.* ഇന്ദിരാഗാന്ധിയായി വിദ്യാ ബാലൻ അഭിനയിക്കുന്ന പുതിയ വെബ് സീരിസ് ചിത്രം വരുന്നു. റിതേഷ് ബത്രയാണ് ചIത്രം സംവിധാനം ചെയ്യുന്നത്. സാഗരിക ഗോസിന്റെ ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവർഫുൾ പ്രൈം മിനിസ്റ്റർ എന്ന പുസ്തകത്തിന്റെ ദൃശ്യാവിഷ്ക്കാരമായിരിക്കും വെബ് സീരീസ്. 🌐  *ഐ.എസ് .എൽ ഒക്ടോബർ 20 ന് തുടക്കം* കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ്(ഐ.എസ്.എൽ ) ആറാം പതിപ്പ് ഒക്ടോബർ 20 ന് തുടങ്ങും. ഒരു ദിവസം രണ്ട് മൽസരങ്ങൾ വീതമുണ്ടാകും. ടൂർണമന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 🌐  *സ്വർണ്ണവിലയിൽ മാറ്റമില്ല* കൊച്ചി: സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 27, 840 രൂപയാണ് ഇന്നലത്തെ വില.സർവ്വകാല റിക്കോർഡിലെത്തിയ വില അല്പം കുറഞ്ഞ് വീണ്ടും കൂടി. 🌐......................................................
🌐 രാമായണം ടൂറിസം സർകൂട്ട്. ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കാൻ രാമായണം ടൂറിസം സർക്യൂട്ട് അവതരിപ്പിക്കുകയാണ് ശ്രീലകൻ സർക്കാർ. കൊച്ചിയിൽ നടന്ന ശ്രീലങ്കൻ ടൂറിസം റോഡ് ഷോയിൽ ടൂറിസം വികസന മന്ത്രി ജോൺ അമര തുംഗയാണ് പദ്ധതി പ്രഖ്യാപിച്ചത്. ശ്രീലങ്കയിലെ തലൈ മന്നാറിൽ നിന്ന് തമിഴ്നാട്ടിലെ രാമേശ്വരത്തേക്ക് ഫെറി സർവ്വീസും ആരംഭിക്കും. 🌐 ഓണം :ഖാദി മേള. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ ആഗസ്ത് 16 മുതൽ സെപ്റ്റംബർ 10 വരെ ഓണം ഖാദി മേള സംഘടിപ്പിക്കുന്നു. 20-30 ശതമാനം ഇളവ് തുണിത്തരങ്ങെൾക്ക് മേളയിൽ ലഭിക്കും. കൂടാതെ സമ്മാന പദ്ധതികളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. സർക്കാർ ഉദ്യോസ്ഥർക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യവുമുണ്ട്.
ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിന് ഫുട്ബോൾ മേളകൾ. പ്രളയക്കെടുതിയിലായ കേരളത്തിനു വേണ്ടി ധന സമാഹരണത്തിനു ഫുട്ബോൾ മേളകൾ സംഘടിപ്പിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരള  എഫ്.സിയുമാണ് മേളകളിൽ കളിക്കുന്ന ടീമുകൾ. കോഴിക്കോട്ടും കൊച്ചിയിലും, തിരുവനന്തപുരത്തുമാണ് മേളകൾ സംഘടിപ്പിക്കുന്നത്. ♦♦♦♦♦♦♦♦♦♦♦