🌐
 *ചന്ദ്ര ഭ്രമണപഥത്തിൽ* *ചന്ദ്രയാൻ* .

ഇന്ത്യയുടെ രണ്ടാം ചന്ദ്രയാൻ ദൗത്യമായ ചന്ദ്രയാൻ - 2ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു.ചന്ദ്ര ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ സ്ഥാപിക്കുന്ന ലൂണാർ ഓർബിറ്റ് ഇൻസേർഷൻ വിജയകരമായി പൂർത്തിയായതായി ഐ.എസ്.ആർ.ഒ.

🌐
 *ഇന്ദിരാഗാന്ധിയായി വിദ്യാ ബാലൻ.*

ഇന്ദിരാഗാന്ധിയായി വിദ്യാ ബാലൻ അഭിനയിക്കുന്ന പുതിയ വെബ് സീരിസ് ചിത്രം വരുന്നു. റിതേഷ് ബത്രയാണ് ചIത്രം സംവിധാനം ചെയ്യുന്നത്.
സാഗരിക ഗോസിന്റെ ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവർഫുൾ പ്രൈം മിനിസ്റ്റർ എന്ന പുസ്തകത്തിന്റെ ദൃശ്യാവിഷ്ക്കാരമായിരിക്കും വെബ് സീരീസ്.
🌐

 *ഐ.എസ് .എൽ ഒക്ടോബർ 20 ന് തുടക്കം*

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ്(ഐ.എസ്.എൽ ) ആറാം പതിപ്പ് ഒക്ടോബർ 20 ന് തുടങ്ങും. ഒരു ദിവസം രണ്ട് മൽസരങ്ങൾ വീതമുണ്ടാകും. ടൂർണമന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

🌐
 *സ്വർണ്ണവിലയിൽ മാറ്റമില്ല*

കൊച്ചി: സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 27, 840 രൂപയാണ് ഇന്നലത്തെ വില.സർവ്വകാല റിക്കോർഡിലെത്തിയ വില അല്പം കുറഞ്ഞ് വീണ്ടും കൂടി.

🌐......................................................

Comments

Popular posts from this blog