🌐
രാമായണം ടൂറിസം സർകൂട്ട്.

ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കാൻ രാമായണം ടൂറിസം സർക്യൂട്ട് അവതരിപ്പിക്കുകയാണ് ശ്രീലകൻ സർക്കാർ. കൊച്ചിയിൽ നടന്ന ശ്രീലങ്കൻ ടൂറിസം റോഡ് ഷോയിൽ ടൂറിസം വികസന മന്ത്രി ജോൺ അമര തുംഗയാണ് പദ്ധതി പ്രഖ്യാപിച്ചത്. ശ്രീലങ്കയിലെ തലൈ മന്നാറിൽ നിന്ന് തമിഴ്നാട്ടിലെ രാമേശ്വരത്തേക്ക് ഫെറി സർവ്വീസും ആരംഭിക്കും.

🌐
ഓണം :ഖാദി മേള.

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ ആഗസ്ത് 16 മുതൽ സെപ്റ്റംബർ 10 വരെ ഓണം ഖാദി മേള സംഘടിപ്പിക്കുന്നു. 20-30 ശതമാനം ഇളവ് തുണിത്തരങ്ങെൾക്ക് മേളയിൽ ലഭിക്കും. കൂടാതെ സമ്മാന പദ്ധതികളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. സർക്കാർ ഉദ്യോസ്ഥർക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യവുമുണ്ട്.


Comments

Popular posts from this blog