📡
*കരിങ്കാളികാവ് ക്ഷേത്രത്തിൽ മകരോത്സവം കൊടിയേറി.*

ചീക്കിലോട്: ചീക്കിലോട് ശ്രീ കരിങ്കാളികാവ് ഭഗവതി ക്ഷേത്രത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന മകരോൽസവത്തിന് വർണ്ണാഭമായ തുടക്കം.
ദീപാരാധന, കൊല്ലരുടെ വരവ്, ആയുധം വരവ്, കൊടി വരവ്, പുല്ല് വരവ്,തിറയാട്ടം, കരിങ്കാളി കോട്ടയിലേക്ക് പുറപ്പാട്, കമ്മാളരുടെ വട്ടക്കളി, കരുവോൻ തിറ, പ്രസാദ ഊട്ട്, ഗാനമേള എന്നിവ നടന്നു.

ഉൽസവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു.സംഗീത സംവിധായകൻ എം.ജയചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ക്ഷേത്രം തന്ത്രി പന്ന്യംവള്ളി കുമാരൻ ഭട്ടത്തിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി.ഉൽസവാഘോഷ കമ്മറ്റി പ്രസിഡണ്ട് സി. ശശിധരൻ, ബൈജു പന്ന്യം വീട്, ഇ.കെ. ബാലകൃഷ്ണൻ, ബാബു സുരഭി, രവീന്ദ്രൻ ചെറുവത്തിൽ, കൊളത്തൂർ വേണു, രഘുനാഥൻ കൊളത്തൂർ,  എം.കെ.ബൈജു, ഉണ്ണി കെ.കെ എന്നിവർ സംസാരിച്ചു.
.............................................................
വാർത്ത: മോഹൻ ചീക്കിലോട്
▫▫▫▫▫▫▫▫▫▫▫
https://chat.whatsapp.com/Bl9Uk4UBSGuAMkiUagsq5F

കേരള ഫ്രീലാൻസ് പ്രസ്സ് വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ മുകളിൽ കൊടുത്ത ലിങ്കിൽ തൊടുക.
➖➖➖➖➖➖➖➖➖➖➖

Comments

Popular posts from this blog