*നാഷണലിസ്റ്റ് കർഷ* *തൊഴിലാളി ഫോറം ജില്ലാ കൺവെൻഷൻ*

നാഷണലിസ്റ്റ് കർഷക തൊഴിലാളി ഫോറം (എൻ.കെ.ടി.എഫ്) കോഴിക്കോട് ജില്ലാ കൺവെൻഷൻ ബഹുമാനപ്പെട്ട കേരള ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ഏ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.സി.പി ജില്ലാ പ്രസിഡണ്ട് ശ്രീ.മുക്കം മുഹമ്മദ് ,എൻ.കെ.ടി.എഫ്. സംസ്ഥാന പ്രസിഡണ്ട് ശ്രീ.പി.ഡി.ജോൺ സൻ, പി.സുധാകരൻ മാസ്റ്റർ, പി.വി.ഭാസകരൻ മാസ്റ്റർ, സി.പ്രഭ, ഇ.ബേബിവാസൻ മാസ്റ്റർ,  ടി.കെ.സാമി എന്നിവർ സംസാരിച്ചു.  കെ ടി എം കോയ, ഗംഗാധരൻ കൊല്ലിയിൽ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ  ടി കെ.സാമിയെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. എൻ.കെ.ടി.എഫ് ജില്ലാ പ്രസിഡണ്ട് പി.കെ. ഗോപാലന്റെ ആദ്ധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ എൻ.സി.പി ഉള്ളിയേരി മണ്ഡലം പ്രസി ഡണ്ട് ഒ.എ.വേണു സ്വാഗതവും, ജില്ലാ ജനറൽ സെക്രട്ടറി പി.എം.ബി നടേരി റിപ്പോർട്ടും പി.വി.അബ്ദുൾ കാദർ നന്ദിയും പാഞ്ഞു. ജില്ലയിലെ നിയോജക മണ്ഡലം പ്രതിനിധികളെ ഉൾപ്പെടുത്തി ജില്ലാ കമ്മിറ്റി വിപുലീകരിച്ചു.ഭരതൻ മാണിയേരി, പ്രിയരാജ് കക്കോടി, പി.എം. ബി. നടേരി എന്നിവരെ സംസ്ഥാന കമ്മിറ്റി പ്രതിനിധികളായി ഉൾപ്പെടുത്തി.
▫▫▫▫▫▫▫▫▫▫▫
https://chat.whatsapp.com/EQTLyUXALKn9t2eRpLgd3o
👆🏾
വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ മുകളിൽ കൊടുത്ത ലിങ്കിൽ തൊടുക.
➖➖➖➖➖➖➖➖➖➖➖

Comments

Popular posts from this blog