മധുസൂധനൻ.കെ.മധു.
...........................................................


9
*ഭക്തിയും ,വിഭക്തിയും*
എന്താണ് ഭക്തി?ധു
സാധാരണ ഗതിയിൽ ഈശ്വരനോടുള്ള സ്നേഹവും ആദരവും ഭയവുമൊക്കെയാണ് ഭക്തി എന്ന്  വിവക്ഷിക്കുന്നത്.
ആരാണ്  നമ്മുടെ ഈ ഭക്തിക്ക് ആധാരമായ ഈശ്വരൻ?
ആരുമാകാം   മുള്ളുമുരുക്ക് മൂർഖൻ പാമ്പ് തുടങ്ങി മുപ്പത് മുക്കോടി ദൈവങ്ങൾ. ഈ ദൈവങ്ങൾ കൂടാതെ മുക്കിലും മൂലയിലുമെല്ലാമുള്ള ആൾ ദൈവങ്ങൾ. ഇവയിൽ അന്തർദ്ദേശിയ തലത്തിൽ വരെയുള്ള ആൾ ദൈവങ്ങളുണ്ട്.
ഇവരോടെല്ലാമുള്ള ഭക്തി അനർഗളമായി ഒഴുകുകയാണ്.
ലക്ഷകണക്കിന് ഭക്തന്മാർ ഈ ഭക്തിയാൽ ജീവിതം ധന്യമായെന്ന് കരുതുന്നവരാണ്.
ഈ ഭക്തിയിൽ മാത്രം ഭക്തർ തൃപ്തരല്ല. അതിനോടാനുബന്ധിച്ച് ഓരോ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. ആ ആചാരങ്ങളിലോ വിശ്വാസങ്ങളിലോ എന്തെങ്കിലും പോറൽ ഏൽക്കുമെന്ന് തോന്നിയാൽ മാത്രം മതി ഈ ഭക്ത ശിരോമണികൾ സർവ്വവും മറന്ന് പൊരുതാ നിറങ്ങും.  കൊച്ചു കൊച്ചു പ്രാദേശിക ദൈവങ്ങളേയും  ആ വിശ്വാസ ആചാരങ്ങളേയും സംരക്ഷിക്കാൻ ഇറങ്ങുന്നവർ ഓർക്കുന്നില്ല സ്വയം സംരക്ഷിക്കാൻ കെല്പില്ലാത്തവരാവില്ല സർവ്വശക്തരായ തങ്ങളുടെ ദൈവങ്ങളെന്ന്.
ഇതങ്ങാനും തുറന്ന് പറഞ്ഞാൽ വിഭക്തിയായി, നിരീശ്വരവാദിയായി.
ചാർവാകന്മാരാണ് നിരീശ്വരത്തം ഇവിടെ കൊണ്ട് വന്നത്. ഇവരെ മഹർഷിമാരായി തന്നെ ഭാരത സംസ്കാരം ആദരിച്ചു അതായിരുന്നു ആർഷഭാരത സംസ്കാരം.  ഇവിടെ ഇപ്പോൾ കാണുന്നതോ കാടത്തസംസ്കാരവും.
ലോകം കണ്ട ഏറ്റവും വലിയ നിരീശ്വരവാദി ശ്രീ മഹാ ബുദ്ധനായിരുന്നു.
അദ്ദേഹത്തെ തന്നെ ദൈവമാക്കി മാറ്റി.

▪▪▪▪▪▪▪▪▪▪▪
https://chat.whatsapp.com/BUgLBJ9RnRW29IojOAFmTt
👆🏾
വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ മുകളിൽ കൊടുത്ത ലിങ്കിൽ തൊടുക.
▪▪▪▪▪▪▪▪▪▪▪

ഇവിടെ തൊഴിലിനും ഭക്ഷണത്തിനും വേണ്ടി മനുഷ്യർ തെരുവിലിറങ്ങുന്നില്ല.
കിടപ്പാടത്തിനും കൃഷിസ്ഥലത്തിനുമായ പ്രതിഷേധ റാലികൾ നടത്തുന്നില്ല.എന്നാൽ തങ്ങളെ സംരക്ഷിക്കേണ്ട ദൈവങ്ങളെ സംരക്ഷിക്കാനായി മനുഷ്യൻ ആൺ പെൺ വ്യത്യാസമില്ലാതെ തെരുവിലിറങ്ങി തലതല്ലി ചാവുന്നു . ലോകത്ത് ഒരിടത്തും കാണാത്ത അതി വിചിത്രമായ കാഴ്ച .
നമ്മൾ നൂറ്റാണ്ടുകൾ പിറകിലേക്ക് പോകുകയാണോ? ഭ്രാന്ത് പിടിച്ച ഈ ജനതയെ നേർവഴിക്ക് നയിക്കാൻ  യഥാർഥ ദൈവത്തിന് മാത്രമേ കഴിയൂ  എന്നുണ്ടോ?
©
➖➖➖➖➖➖➖➖➖➖➖

Comments

Popular posts from this blog