KERALA FREELANCE PRESS
Online news media.

🎥➖➖➖➖➖➖➖➖➖➖

*ചലച്ചിത്ര പുരസ്‌കാരങ്ങള്‍* *പ്രഖ്യാപിച്ചു*:
 _ജയസൂര്യ, സൗബിൻ_
മികച്ച നടന്മാര്‍
 _നിമിഷ സജയന്‍ മികച്ച നടി._

നാൽപ്പത്തൊൻപതാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.സാംസ്കാരിക വകുപ്പു മന്ത്രി എ.കെ.ബാലനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ജൂറി ചെയർമാൻ കുമാർ സാഹ്നിയും അംഗങ്ങളും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

മികച്ച സംവിധായകൻ എ.ശ്യാമപ്രസാദ് മികച്ച സിനിമ 'ഒരു ഞായറാഴ്ച'.
ജനപ്രിയ സിനിമ 'സുഡാനി ഫ്രം നൈജീരിയ'. നവാഗത സംവിധായകൻ- തിരക്കഥ സക്കറിയ.

 ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ മികച്ച അഭിനയം ജയസൂര്യയെയും സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയ മികവിൽ സൗബിനും മികച്ച നടൻമാരായി.മികച്ച സഹനടൻ ജോസഫിലെ നായകൻ ജോജി ജോർജ്.ചോല, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിലെ അഭിനയ മികവിൽ നടിയായി നിമിഷ സജയനും.

 സഹനടിമാർ സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരൻ.ബാലനടൻ മാസ്റ്റർ റിഥുൻ,ഗാനരചന കെ.ബി.ഹരിനാരായണൻ, സംഗീത സംവിധാനം വിശാൽ ഭരദ്വാജ്. ഗായകൻ വിജയ് യേശുദാസ്, ഗായിക ശ്രേയ ഘോഷാൽ, കഥാകൃത്ത് ജോയ് മാത്യു.ക്യാമറ കെ.യു .മോഹൻ ദാസ്.പശ്ചാത്തല സംഗീതം ബിജിബാൽ.ഡബ്ബിംഗ് ആർട്ടിസ്റ്റ് ഷമ്മി തിലകൻ.
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
https://chat.whatsapp.com/CCvkCmPOKjJ6OU9LisTHuW
👆🏾
വാർത്താ ഗ്രൂപ്പിൽ അംഗമാകുന്നതിന് മുകളിൽ കാണുന്ന ലിങ്കിൽ തൊടുക.
➖➖➖➖➖➖➖➖➖➖➖

Comments

Popular posts from this blog