ബി.ജെ.പിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയിലും പത്തനംതിട്ടയില്ല.

എൻ.ഡി.എ യുടെ പത്തനംതിട്ട സ്ഥാനാർത്ഥിയാരാണെന്ന കാര്യത്തിൽ അനിശ്ചിതത്വം അവസാനിച്ചില്ല. ബി.ജെ.പിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയിലും പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. രണ്ടാമത്തെ ലിസ്റ്റിൽ 36 സ്ഥാനാർത്ഥികളുടെ പേരുകളാണ് പുറത്ത് വിട്ടത്. പത്തനംതിട്ടയിൽ ബി.ജെ.പിയിൽ സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിൽ ധാരണയാകാത്ത സ്ഥിതിയിൽ ഒരു പ്രമുഖ കോൺഗ്രസ്സ് നേതാവിനെ ബി.ജെ.പിക്കു വേണ്ടി മൽസരിപ്പിക്കാൻ സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയുണ്ടായി. പത്തനംതിട്ടയൊഴികെ കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ബി.ഡി.ജെ.എസിനു ലഭിച്ച അഞ്ച് സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
KERALA FREELANCE PRESS
Online news media.

https://chat.whatsapp.com/Cn6dm0x2o5PLdcq6NKU4rv
വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ മുകളിൽ കൊടുത്ത ലിങ്കിൽ തൊടുക.
➖➖➖➖➖➖➖➖➖➖➖

Comments

Popular posts from this blog