പ്രഥമ ഗുരുവരാനന്ദ സ്മൃതി പുരസ്കാരം വയപ്ര വാസുദേവ പ്രസാദിന് സമർപ്പിച്ചു.

കോഴിക്കോട്: അത്തോളി ഗോവിന്ദനല്ലൂർ ക്ഷേത്ര സമിതി ഏർപ്പെടുത്തിയ സ്വാമി ഗുരുവരാനന്ദ സ്മൃതി പുരസ്ക്കാരം വയപ്ര വാസുദേവ പ്രസാദിന് സ്വാമി ചിദാനന്ദപുരി സമർപ്പിച്ചു.11,111 രൂപയും കീർത്തി ഫലകവുമടങ്ങുന്നതാണ് പുരസ്ക്കാരം. മലബാറിലെ പ്രമുഖ ക്ഷേത്രോദ്ധാരകനായിരുന്ന സ്വാമി ഗുരുവരാനന്ദ സ്വാമിയുടെ സ്മരണയ്ക്കായി അത്തോളി ശ്രീ ഗോവിന്ദനല്ലൂർ ക്ഷേത്രസമിതിയാണ് പുരസ്ക്കാരം ഏർപ്പെടുത്തിയത്. എല്ലാ വർഷവും നൽകുന്ന പുരസ്ക്കാരം അധ്യാത്മിക രംഗത്തെ യുവപ്രതിഭയ്ക്കാണ് നൽകുന്നത്.

🔵🔴🔵🔴🔵🔴🔵🔴🔵🔴🔵

*KERALA FREELANCE PRESS*
Online news media.

https://chat.whatsapp.com/Cn6dm0x2o5PLdcq6NKU4rv
വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ മുകളിൽ കൊടുത്ത ലിങ്കിൽ തൊടുക.
➖➖➖➖➖➖➖➖➖➖➖

Comments

Popular posts from this blog