ആസാദ് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി ഓട്ടോ തൊഴിലാളികൾ മാതൃകയായി.

മുക്കം:കുരുന്നുകൾക്ക് അക്ഷരങ്ങളുടേയും അറിവിന്റെയും ലോകത്ത്  കൈത്താങ്ങായി ഓട്ടോ ഡ്രൈവർമാർ .കുമാരനെല്ലൂർ ആസാദ് മെമ്മോറിയൽ യു.പി സ്കൂൾ ലൈബ്രറിക്ക് പുസ്തകങ്ങൾ നൽകിയാണ്  കാരമൂലയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ ഗ്രാമത്തിലെ പുതുതലമുറയിൽ വായനാശീലം വളർത്താനുള്ള ഉദ്യമത്തിൽ പങ്കാളികളായത്.വീടുകളിൽ നിന്ന് ശേഖരിച്ചും വില കൊടുത്ത് വാങ്ങിയുമാണ് പുസ്തകൾ സ്കൂളിന് ലഭ്യമാക്കിയത്. ഓട്ടോ തൊഴിലാളികളുടെ പ്രതിനിധി പങ്കജാക്ഷൻ സി.എം.വിദ്യാർത്ഥി പ്രതിനിധി റിൻഷിദ സി.ടിക്ക് പുസ്തകങ്ങൾ കൈമാറി.ചടങ്ങിൽ എം പി ഷൈന  കെ.സുജിത്ത് കുമാർ സി.പി ഹസീന, എം.സി ഹാരിസ് ,ടി.വി ഉണ്ണികൃഷ്ണൻ. ഓട്ടോ തൊഴിലാളികളായ  ഷഫീഖ് യു , മനു ടി.കെ, ഹാഷിർ സി.കെ, ബിജു എം , റഫീഖ് ഉള്ളടാൻ തുടങ്ങിയവർ പങ്കെടുത്തു.

Comments

Popular posts from this blog