Posts

Showing posts from May, 2021

കന്നിക്കരോൾ. [മിനികഥ ] / സുജിത് കുട്ടനാരി.

Image
 കന്നിക്കരോൾ. [ മിനി കഥ] സുജിത് കുട്ടനാരി. അന്നയുടെ ആദ്യത്തെ കൃസ്തുമസാണ്. ഇരുൾ പുതഞ്ഞ മലഞ്ചരിവിന്റെ അങ്ങേയറ്റത്ത് നിന്ന് കരോൾ സംഘത്തിന്റെ കൊട്ടും പാട്ടും കേൾക്കാം. ഇത്തിരി വെട്ടത്തിൽ ചലിക്കുന്ന കാഴ്ച. അന്നയെയും മടിയിരുത്തി ഉറക്കമിളച്ചിരിക്കുന്ന സലോമി.ഉമ്മറത്ത് ഒരു കോണിൽ ഒരുക്കി വെച്ച പുൽക്കൂട്ടിലെ തിരുപ്പിറവിയുടെ ബൊമ്മക്കൊലു. ബൊമ്മക്കൊലുവിലെ പ്രണയമുറ്റി നിൽക്കുന്ന മറിയയുടെ കണ്ണുകൾ ജോസഫിനെ തേടിപ്പോകുന്നിടത്ത് സലോമിയുടെ നോട്ടം തട്ടി. ദൈവ പൈതൃകത്തിൽ അലിവുറ്റ ജോസഫിന്റെ മുഖത്ത് നിന്ന് അവൾക്ക് കണ്ണെടുക്കാൻ കഴിഞ്ഞില്ല. അവളുടെ കണ്ണിൽ ഇരുട്ടു കയറി.  ജോസഫ് വളർന്നു വലുതായി.വലിയ പുരുഷരൂപമായി അവൾക്കു തോന്നി.  ആ രൂപം അവളുടെ ഭർത്താവ് രവിയെപ്പോലെ തോന്നിച്ചു. ' രവീ... രവീ..... ' അവൾ ശ്വാസ ശബ്ദത്തിൽ വിതുമ്പി. അവളുടെ മടിയിൽ മയങ്ങിക്കിടന്ന അന്നയെ അവൾ ആ രൂപത്തിനു നേരെ നീട്ടി. 'രവീ, നിന്റെ മോളിതാ. നീ ഇന്ന് നേരത്തെ വരുമെന്ന് പറഞ്ഞതല്ലെ?എന്താ ഇത്ര വൈകുന്നേ.നസ്രേത്തുകാരനല്ലാത്ത നിന്നെ എന്റെ പപ്പയുടെ ആളുകൾ ഉപദ്രവിച്ചൊ? ' സലോമിയുടെ വാക്കുകൾ മുറിഞ്ഞു. നാവെന്തോ തളരുന്ന പോലെ. ഇരുളിൽ നിന്ന് വെളിച്ചത്

വല്യമ്മാമ[മിനികഥ] സുജിത് കുട്ടനാരി

  വല്യമ്മാമ. [മിനികഥ] സുജിത് കുട്ടനാരി. 'പഠിച്ച് വല്യ ഡാക്കിട്ടറായി വരണംന്റ കുട്ടി.ന്നിട്ട് വല്യമ്മാവനേം മുത്തശ്ശീനേം ക്കെ ചെവീല് ആ വള്ളി തിരുകി നോക്കണം... വല്ല ദീനോം ണ്ടോന്ന്.' 'അതെ, വല്യമ്മാമൻ പറഞ്ഞത് പോലെ ഞാൻ പഠിച്ചു. ഡോക്ടറായി. ചെവീല് തിരുകുന്ന 'വള്ളീവെച്ച് വല്യമ്മാമയെ നോക്കണ്ടെ?.... വേണ്ട... ദൊക്കെ പറഞ്ഞ് വല്യമ്മാമന്നെ പറ്റിക്ക്യാർന്നോ?' അജിമോൻ നിയന്ത്രണം വിട്ടു പോയി. ആരെല്ലാമോ വന്ന് താങ്ങി. കോലായിലെ ഇരുത്തിയിൽ അവൻ ഇരുന്നു. ഒറ്റത്തിരിയുടെ നാളം ചിലപ്പോൾ ഒരു ചോദ്യചിഹ്നം പോലെയും കത്തിയുയർന്നു. ആളുകൾ കൂട്ടമായും ഒറ്റക്കായും വന്നു കൊണ്ടിരിക്കുന്നു. കുറച്ച് സമയം കൂടി വല്യമ്മാമ ഈ കിടപ്പ് കിടക്കണം. മഴക്കാല രാവിന്റെ കരിമ്പടം പുതച്ച സന്ധ്യ. ഇറയത്തെ മഴത്തിരിയിൽ നിന്ന് പളുങ്കുമണിക്കുട്ടം താഴെ വീണ് പൊട്ടിച്ചിതറുന്നു. നല്ല തണുപ്പുമുണ്ട്. വ്റ്ദ്ധനായ മരയാൻ ശവസംസ്കാരത്തിനു വേണ്ട ഒരുക്കം തുടങ്ങി. അജിമോൻ എന്നെ മുറുകെ പിടിച്ചു.അവൻ പിറുപിറുക്കുന്നുണ്ട്. വല്യമ്മാമനെ രക്ഷിക്കാനായില്ലല്ലൊ. നിങ്ങളൊന്ന് നോക്ക്യ ആമുഖത്ത് പരിഹാസത്തിന്റെ ഭാവല്ലെ.? ഡാക്കിട്ടറില്ലാത്തോണ്ട് ന്റെ മോനോ പോയി. ങ്ങ

ഓറഞ്ച് മിഠായി.[മിനികഥ]/ സുജിത് കുട്ടനാരി.

Image
  ഓറഞ്ച് മിഠായി [മിനികഥ] സുജിത് കുട്ടനാരി. കുഞ്ഞിരാമൻ മാഷുടെ ദേഹം മുഴുവൻ തിന്നുകഴിഞ്ഞ അഗ്നികുണ്ഠം വയറ് നിറഞ്ഞ് മയക്കത്തിലാണ്. അവിടവിടെ ചെറിയ അഗ്നിനാളങ്ങൾ കൺതുറന്ന് നോക്കുന്നുമുണ്ട്. ചുടലയിൽ തീയമരുന്നത് കാത്ത് ബന്ധുക്കളും മിത്രങ്ങളും പറമ്പിന്റെ പല ഭാഗങ്ങളിൽ നിൽക്കുന്നു. കുറച്ചകലെയായി മതിലിൽ ചാരി നിൽക്കുന്ന ചക്രവർത്തിയുടെ മനസ്സിൻ ഓർമ്മകളുടെ നാളം തൊട്ടടുത്തുള്ള പട്ടടയിലെ പോലെ കെട്ടടങ്ങുകയല്ല. ആളിക്കത്തുകയാണ്. കുഞ്ഞിരാമൻ മാഷുടെ ശിഷ്യനായും സഹപ്രവർത്തകനായും കഴിയാൻ കിട്ടിയ ഭാഗ്യം ചക്രവർത്തി മാഷിനുണ്ട്. വാധ്യാർ മാർക്കിടയിൽ അപൂർവ്വത്തില പൂർവ്വമാണ് കുഞ്ഞിരാമൻ മാഷ്. സ്നേഹം കൊണ്ട് ബാല മനസ്സിൽ കയറിപ്പറ്റാൻ ആ മഹാനുഭവനുള്ള കഴിവ് പറയാതെ വയ്യ. കുട്ടിക്കാലത്ത് തനിക്ക് തന്നെയുള്ള അനുഭവത്തിന്റെ തികട്ടലിലാണ് ചക്രവർത്തി മാഷ്. തന്നെ പഠനത്തോടും സ്കൂളിനോടും കുഞ്ഞിരാമൻ മാഷ് വിളക്കിച്ചേർത്തെടുത്ത അനുഭവം. തൈക്കുളത്ത് ചക്രവർത്തിയുടെ  വീടിനടുത്തുള്ള പ്രൈമറി സ്കൂളിലെ പ്രധാന അധ്യാപകനാണ് കുഞ്ഞിരാമൻ മാഷ്. ഒന്നാം ക്ലാസിൽ ചേർന്ന ചക്രവർത്തിക്ക് സ്കൂളിൽ പോകാൻ മടിയാണ്.കരച്ചിലും പിഴിച്ചിലും അകമ്പടിയായാണ് സ്കൂൾ പ്രവേശത്തിന്റെ

ആൺവീട് [മിനികഥ] / സുജിത് കുട്ടനാരി.

Image
 ആൺവീട് . [മിനികഥ] ഇന്നു രാവിലെയും അയാൾ ആ കടവിൽ കുളിക്കാനെത്തിയിരുന്നു. കുറേ കാലമായി  ദിവസവും രാവിലെ അയാൾ അവിടെ വന്ന് കുളിക്കാറുണ്ട്. കൂടെ ഒരു വെളുത്ത നായയും ഉണ്ടാവും. ഒരു ചെറിയ തുണി ഭാണ്ഡം കക്ഷത്ത് തിരുകിയാണ് വരുന്നത്.കടവിലിറങ്ങി കൊണ്ടുവന്ന തുണികളെല്ലാം അലക്കിയ ശേഷം കരയിൽ അവ ഉണക്കുന്നതിനായി വിരിച്ചിടും. ആ നേരം മുഴുവൻ നായ കരയിലൊരിടത്ത് കിടന്നും നടന്നും നേരമ്പോക്കും.ഈ സമയത്തെല്ലാം തന്റെ വർഗ്ഗത്തിൽപ്പെട്ട എത്രയെണ്ണം അരികിലൂടെ കടന്നു പോയാലും അവൻ ശ്രദ്ധിക്കാറേയില്ല.  അയാൾ അലക്കും കുളിയുമെല്ലാം കഴിഞ്ഞ് കരയിലേക്ക് കയറും. ഉണക്കാനിട്ട തുണികളെല്ലാമെടുത്ത് തോളിലേക്കിട്ട് നടക്കും. പിന്നാലെ ആ വെളുത്ത നായയും. തോട്ടിൽ വെള്ളം കുറഞ്ഞിരിക്കുന്നു. നടുവിലൂടെ ചെറിയ ഒഴുക്കു മാത്രം. അരികിൽ ഒരു ഭാഗത്ത് ഒരു വെളുത്ത നിറം കണ്ടിട്ടാണ് ചന്ദ്രൻ അങ്ങോട്ട് ചെന്നത്. അടുത്തെത്തിയ നേരത്താണ് ആ വെളുത്ത അടയാളം ഒരു നായയാണെന്ന് അറിഞ്ഞത്. ഇത് അയാളുടെ നായയാണല്ലൊ. ചന്ദ്രൻ വേഗം തിരിച്ചറിഞ്ഞു. കരയിൽ കിടന്ന ഒരു വടിയെടുത്ത് ഇളക്കി നോക്കി. തല പിളർന്ന് ചോര വരുന്നു. അത് തെച്ചിപ്പൂക്കൾ പോലെ വെള്ളത്തിൽ പടർന്ന് നിൽക്കുന്നു. നായ ഇങ്ങനെ ഇ